Latest NewsNewsIndia

സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ; ‘ദിശ ബിൽ’ പാസാക്കി തെന്നിന്ത്യൻ സംസ്ഥാനം

വിജയവാഡ: സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ ഉറപ്പക്കുന്ന ‘ദിശ ബിൽ’ ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കി. തൊട്ടടുത്ത സംസ്ഥാനമായ തെലുങ്കാനയിൽ അടുത്തിടെ മൃഗ ഡോക്ടറെ കൂട്ട ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാപ്രദേശ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മൃഗ ഡോക്ടറുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശ് ദിശാ ആക്ട് ക്രിമിനൽ ലോ (എപി ഭേദഗതി) ആക്ട് 2019 എന്നാണ് പുതിയ നിയമത്തിന് പേര് നൽകിയിരിക്കുന്നത്.

ALSO READ: ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന സംഭവം: യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ദിവസം താൻ വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് പ്രധാന പ്രതി; ഡോക്ടർമാർ പറഞ്ഞത്

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി എം സുചാരിതയാണ് ബിൽ അവതരിപ്പിച്ചത്. വിപ്ലവകരമായ മാറ്റമെന്നാണ് ബിൽ അവതരണത്തെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button