Latest NewsNewsIndia

ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന സംഭവം: യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ദിവസം താൻ വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് പ്രധാന പ്രതി; ഡോക്ടർമാർ പറഞ്ഞത്

ന്യൂഡല്‍ഹി: ഉന്നാവോയില്‍ യുവതിയെ ചുട്ടുകൊന്ന അതി ദാരുണ സംഭവത്തിൽ നിന്ന് രക്ഷപെടാൻ വ്യാജ മെഡിക്കൽ രേഖകളുമായി കേസിലെ പ്രധാന പ്രതി ശുഭം.യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന സമയത്ത് താന്‍ ആശുപത്രിയില്‍ വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് പ്രതി പറഞ്ഞു. എന്നാൽ പ്രതിയുടെ വാദം ഡോക്ടര്‍മാര്‍ തള്ളി.

യുവതി ബലാത്സംഗത്തിന് ഇരയാകുമ്ബോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു എന്നും പ്രദേശത്തെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു എന്നും കാണിച്ച്‌ ഇയാള്‍ നല്‍കിയ ആശുപത്രി രേഖകള്‍ വ്യാജമാണെന്നാണ് ഡോക്ടര്‍ മാര്‍ പറയുന്നു. രേഖ സമര്‍പ്പിച്ചെങ്കിലൂം ഈ സമയത്ത് ഇങ്ങിനെയൊരാള്‍ ചികിത്സയില്‍ ഇല്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നു ശുഭം എന്നാണ് നല്‍കിയ വിവരം. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള വിശ്രമത്തില്‍ ആയിരുന്നു എന്നും രോഗിക്ക് നല്‍കാനിരിക്കുന്ന ദൈനം ദിന ചികിത്സയുടെ വിവരവും മെഡിക്കല്‍ റജിസ്‌ട്രേഷന്‍ സ്‌ളിപ്പിന്റെ ഒന്നാം പേജില്‍ വിശദമായി തന്നെ നല്‍കിയിട്ടുമുണ്ട്. കേസിലെ പ്രധാനപ്രതി ശുഭം ത്രിവേദി കോടതിയില്‍ സമര്‍പ്പിച്ച പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റജിസ്‌ട്രേഷന്‍ സ്‌ളിപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്‌ളിപ്പ് വ്യാജമാണെന്നും ഈ സമയത്ത് അങ്ങിനെയൊരു രോഗി ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സമയത്ത് താന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു എന്നും 2018 ഡിസംബര്‍ 10 മുതല്‍ അഞ്ചു ദിവസം അഡ്മിറ്റായിരുന്നു എന്നും കാണിക്കുന്ന റജിസ്‌ട്രേഷന്‍ സ്‌ളിപ്പാണ് ശുഭം ത്രിവേദി ഹാജരാക്കിയത്.

ALSO READ: ഉന്നാവ് കേസ്: നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി

കഴിഞ്ഞ ഡിസംബര്‍ 12 ന് തന്നെ ശുഭവും കൂട്ടുകാരന്‍ ശിവവും ചേര്‍ച്ച്‌ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായിട്ടാണ് മാര്‍ച്ച്‌ 5 ന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. കൂട്ടബലാത്സംഗക്കേസിലെ പ്രതിസ്ഥാനത്ത് നിന്നും ശുഭത്തിന്റെ പേര് നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജിക്കൊപ്പമാണ് മെഡിക്കല്‍ റജിസ്‌ട്രേഷന്‍ സ്‌ളിപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. യുവതിയെ തീ കത്തിച്ചു കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്ന ശുഭത്തിന്റെ പിതാവ് ഹരിശങ്കര്‍ ആണ് സ്‌ളിപ്പ് ഹാജരാക്കിയത്.

എന്നാല്‍ ഈ തീയതിയില്‍ ഇങ്ങിനെയൊരു രോഗിയേ ഇല്ലായിരുന്നു എന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതേന്ദ്രയാദവിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ മുഴുവന്‍ റെക്കോഡുകള്‍ പരിശോധിച്ചെന്നും എന്നാല്‍ ശുഭം ത്രിവേദി എന്ന പേരില്‍ ഒരു രോഗി ഈ കാലയളവില്‍ ഇന്‍ പേഷ്യന്റ് വിഭാഗത്തിലേ ഉണ്ടായിരുന്നില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button