KeralaLatest NewsNews

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരയിൽ കടവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന കെ.വി. തോമസ് സാഹസികമായി രക്ഷപ്പെട്ടു. വൈകിട്ട് ആറു മുപ്പതോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട കാർ സുഹൃത്ത് മുട്ടമ്പലം സ്വദേശി കിരണിന്റേതാണെന്ന് തോമസ് പറഞ്ഞു. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്.

ALSO READ: സൗദിയിലെ ജയിലിൽ തീപ്പിടിത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ഇന്ന് ഉച്ചയ്ക്കാണ് ഈ വഴിയിൽ സമീപം തോമസ് വാഹനം നിർത്തിയിട്ടത്. വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി എടുത്ത് 100 മീറ്റർ മുന്നോട്ട് വന്നപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ തോമസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങി. ഫയർഫോഴ്സും പൊലീസും എത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button