Latest NewsNewsIndia

സംസ്കൃതം സംസാരിക്കുന്നത് പ്രമേഹത്തെയും കൊളസ്ട്രോളിനെയും തടയും- ബി.ജെ.പി നേതാവ്

ന്യൂഡൽഹി•സംസ്കൃത ഭാഷ ദിവസവും സംസാരിക്കുന്നത് പ്രമേഹത്തെയും കൊളസ്ട്രോളിനെയും അകറ്റി നിര്‍ത്തുമെന്ന് ബി.ജെ.പി എം.പി ഗണേഷ് സിംഗ്. യു.എസ് ആസ്ഥാനമായുള്ള ഒരു അക്കാദമിക് സ്ഥാപനം നടത്തിയ ഗവേഷണ പ്രകാരം സംസ്കൃത ഭാഷ ദിവസവും സംസാരിക്കുന്നത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുയും പ്രമേഹത്തെയും കൊളസ്ട്രോളിനെയും പരിധിക്കുള്ളില്‍ നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി നേതാവ് പറയുന്നു.

സംസ്കൃത സർവകലാശാലകളുടെ ബില്ലിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ ഗവേഷണ പ്രകാരം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് സംസ്കൃതത്തിൽ ചെയ്താൽ അത് കുറ്റമറ്റതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുറച്ച് ഇസ്ലാമിക ഭാഷകൾ ഉൾപ്പെടെ ലോകത്തെ 97 ശതമാനത്തിലധികം ഭാഷകളും സംസ്‌കൃതത്തിൽ അധിഷ്ഠിതമാണെന്ന് സിംഗ് പറഞ്ഞു.

ഭാഷ വളരെ വഴക്കമുള്ളതാണെന്നും ഒരൊറ്റ വാചകം പലവിധത്തിൽ സംസാരിക്കാമെന്നും ബില്ലിൽ സംസ്‌കൃതത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

സഹോദരൻ, പശു തുടങ്ങിയ വിവിധ ഇംഗ്ലീഷ് പദങ്ങൾ സംസ്‌കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ പുരാതന ഭാഷയുടെ പ്രചാരണം മറ്റ് ഭാഷകളെ ബാധിക്കില്ലെന്നും സാരംഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button