Latest NewsNewsIndia

പൗരത്വ ഭേദഗതി ബിൽ; ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പാസായത് ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ജനങ്ങളിൽ ഭയം വിതയ്ക്കുകയാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also:  പൗരത്വ നിയമഭേദഗതി ബില്‍ : സംസ്ഥാനത്ത് 17ന് നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് യൂത്ത് ലീഗ് : അതിന്റെ കാരണം വിശദമാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരം, സാമൂഹിക വ്യക്തിത്വം, ഭാഷ, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയെ പൗരത്വ ഭേദഗതി ബിൽ ബാധിക്കില്ല. നരേന്ദ്ര മോദി സർക്കാർ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ സംരക്ഷിക്കും. ഭീകരവാദത്തെ സംരക്ഷിച്ച് കോൺഗ്രസ് പാർട്ടി ഇത്രയും കാലം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button