Latest NewsIndiaNews

ദില്ലിയില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് അരവിന്ദ് കെജ്‌രിവാള്‍

ദില്ലിയില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതന്ത്രങ്ങള്‍ മെനയുന്നത്തിന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

പ്രശാന്ത് കിഷോറിന്റെ ഐ-പാക് (പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) കമ്പ നിയുമായി കരാറൊപ്പിട്ടെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രശാന്ത് കിഷോറിന്റെ കമ്പനിയുമായിചേര്‍ന്ന്പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കെജ്‌രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തിരിച്ചു ഐ-പാകും ട്വീറ്റ് ചെയ്തു. എന്നാല്‍ ബിഹാറില്‍ ജെഡിയു പാര്‍ട്ടി അംഗമായ പ്രശാന്ത് കിഷോര്‍ പൗരത്വ നിയമ ഭേദഗതിയില്‍ പാര്‍ട്ടിയുമായി ഉടക്കിയിരിക്കുകയാണ്.

അതേസമയം, സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്നീതി പദ്ധതി നടത്തിയ സര്‍വേയില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയെന്നും സര്‍വേയില്‍ പറഞ്ഞ അടിസ്ഥാനത്തിലാണ് പുതിയ നടപടി. 2,298 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.നരേന്ദ്ര മോദി സര്‍ക്കാറിനെതിരെയുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്റെ പുതിയ കരുനീക്കമാണ് ഇത്. വരുന്ന തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button