CricketLatest NewsNews

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ഭുവനേശ്വര്‍ കുമാറിനേറ്റ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭുവിയുടെ പകരക്കാരനായി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തുമെന്നാണ് സൂചന. അതേസമയം ഭുവിയുടെ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ച് ടീം ഫിസിയോ വിലയിരുത്തിയശേഷമെ വിവരങ്ങൾ നൽകാനാകുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Read also: സഞ്ജുവിന് വേണ്ടി ആർത്തുവിളിച്ചു; തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ പരിക്കിനെത്തുടര്‍ന്ന് നഷ്ടമായ ഭുവി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് വീണ്ടും ടീമില്‍ തിരിച്ചെത്തിയത്. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ഭുവിയെകൂടി നഷ്ടമാകുന്നത് ഇന്ത്യന്‍ ബൗളിംഗിനെ ദുര്‍ബലമാക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button