Devotional

പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടം. ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എത്രപേര്‍ക്കറിയാം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ അറിവ് വളരെ പരിമിതമായിരിക്കും. എന്നാല്‍ പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യും.

തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക. സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നാണ് ഇത്തരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലം.

ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ മാറ്റമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രധാനമായുള്ള പ്രദക്ഷിണങ്ങള്‍. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം.

കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. ശിവക്ഷേത്രത്തില്‍ അര്‍ദ്ധപ്രദക്ഷിണമാണ് ചെയ്യേണ്ടത്. ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്. ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്. ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുന്നത് പ്രാണായാമ തുല്യമായ ഒന്നാണ് എന്ന് തന്നെ പറയാം.

അതുപോലെ പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടില്ല. വലതു വശത്ത് ബലിക്കല്ല് വരത്തക്ക വിധത്തില്‍ വേണം പ്രദക്ഷിണം നടത്താന്‍. സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും വലിയ ബലിക്കല്ലിന്റേയും ഇടതുവശത്തുകൂടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണം. നാരങ്ങാവിളക്ക്, പൗര്‍ണ്ണമി വിളക്ക്, സൗഭാഗ്യപൂജ തുടങ്ങിയവ ചെയ്യുന്നവര്‍ ഒരു ദിവസത്തെ വ്രതമെങ്കിലും ആചരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button