Latest NewsNewsGulf

ഇൻഷുറൻസ് ഇല്ലെങ്കിലും ഇനി അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ

അബുദാബി: ഇൻഷുറൻസ് ഇല്ലെങ്കിലും ഇനി അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കും. ഇത് സംബന്ധിച്ച് ആശുപത്രികൾക്ക് അബുദാബി ആരോഗ്യവകുപ്പ് നിർദേശം നൽകി.എമിറേറ്റിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ നൽകി. പണത്തിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ല.

ALSO READ: യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

അബുദാബിയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇൻഷുറൻസ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാൻ ബാധ്യസ്ഥരാണ്. വർഷങ്ങളായി അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകണമെന്ന നിയമം അബുദാബിയിൽ നിലവിലുണ്ടെങ്കിലും ഇനി മുതൽ കൂടുതൽ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Tags

Related Articles

Post Your Comments


Back to top button
Close
Close