Latest NewsKeralaIndia

പൗരത്വ ഭേദഗതി നിയമം : കേരളത്തിന്‌ ഒന്നും ചെയ്യാനാകില്ല

പൗരത്വ നിയമ ഭേദഗതി എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബാധകമാണ്‌.

കൊച്ചി : പൗരത്വ നിയമഭേദഗതി അംഗീകരിക്കില്ലെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അപാകതയെന്നു നിയമവിദഗ്‌ധര്‍.പൗരത്വ ബില്ലിനോടുള്ള പ്രതിഷേധമെന്നതിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക്‌ വലിയ പ്രാധാന്യം കല്‍പിക്കേണ്ടതില്ല. അതു വൈകാരികവുമാണ്‌. ഭരണഘടനാ ഭേദഗതി നടപ്പായാല്‍ അതു സംസ്‌ഥാനത്തു നടപ്പാക്കാതെ പറ്റില്ല.

പൗരത്വനിയമ ഭേദഗതി എതിര്‍ക്കപ്പെടേണ്ട വിഷയമാണ്‌. വിവിധ കോണുകളില്‍ നിന്ന്‌ എതിര്‍പ്പുയരുന്നുണ്ട്‌. സംസ്‌ഥാന സര്‍ക്കാരും അതു പ്രകടിപ്പിച്ചു എന്നുമാത്രം.എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബാധകം ആണെന്ന് ജസ്‌റ്റിസ്‌ കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. യൂണിയന്‍ ലിസ്‌റ്റിലുള്ള വിഷയത്തില്‍ കേന്ദ്രം ബില്‍ പാസാക്കിയാല്‍ അതു സംസ്‌ഥാനങ്ങളില്‍ നടപ്പാക്കാതിരിക്കാനാകില്ല. പൗരത്വ വിഷയത്തില്‍ സംസ്‌ഥാനത്തിന്‌ ഇടപെടാന്‍ കഴിയില്ലെന്നും അവര്‍ വിശദീകരിക്കുന്നു.പാര്‍ലമെന്റ്‌ അംഗീകരിച്ചത്‌ നടപ്പാക്കാതെ പറ്റില്ല എന്ന് സെബാസ്‌റ്റ്യന്‍ പോള്‍ പറയുന്നു.

രാജ്യസുരക്ഷ, പൗരത്വം എന്നീ വിഷയങ്ങളില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തിനു സംസ്‌ഥാനങ്ങളുടെ അനുമതി ആവശ്യമില്ല. അതു നടപ്പാക്കില്ലെന്നു സംസ്‌ഥാന മുഖ്യമന്ത്രി പറഞ്ഞാലും അസാധ്യമാണ്‌.പൗരത്വ നിയമ ഭേദഗതി എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബാധകമാണ്‌. ഭേദഗതിയോടുള്ള എതിര്‍പ്പായിട്ടേ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ കാണാനാകൂ എന്നും നിയമ വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button