Latest NewsNewsSaudi Arabia

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഈജിപ്തുകാരായ ഹന (11), സലീം (9) എന്നീ കുട്ടികളാണ്‌ മരിച്ചത്. പിതാവ് ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ തീപിടിത്തവുമുണ്ടായി. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ മരിച്ചിരുന്നു. മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു സംസ്കരിച്ചു.

shortlink

Post Your Comments


Back to top button