Latest NewsNewsTechnology

മൊബൈല്‍ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയെങ്കിലും ഡേറ്റയും പരിധിയില്ലാത്ത കോളുകളും ഇഷ്ടം പോലെ 

മുംബൈ : രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയെങ്കിലും ഡേറ്റയും പരിധിയില്ലാത്ത കോളുകളും ഇഷ്ടം പോലെ .മൂന്ന് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ ഈ മാസം തുടക്കത്തില്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ പരിഷ്‌കരിച്ചിരുന്നു. വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ഡിസംബര്‍ 2ന് താരിഫ് വര്‍ധനവ് അവതരിപ്പിച്ചപ്പോള്‍, റിലയന്‍സ് ജിയോയുടെ പുതുക്കിയ പ്ലാനുകള്‍ ഡിസംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍, കടുത്ത മത്സരവും സമാനമായ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും കാരണം ടെലികോം കമ്പനികള്‍ വീണ്ടും പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ‘ട്രൂലി അണ്‍ലിമിറ്റഡ്’ റീചാര്‍ജ് പ്ലാനുകള്‍ക്ക് കീഴില്‍ നെറ്റ്വര്‍ക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് പ്രഖ്യാപിച്ചു രംഗത്തെത്തി.

എയര്‍ടെലിന്റെ പുതിയ പ്ലാനുകള്‍

മറ്റ് നെറ്റ്വര്‍ക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നതിനായി എയര്‍ടെല്‍ മൂന്ന് പുതിയ പരിധിയില്ലാത്ത പ്ലാനുകള്‍ അവതരിപ്പിച്ചു – 219, 399, 449.

219 പ്ലാന്‍

ഇതിന് 28 ദിവസത്തെ കാലാവധിയുണ്ട്, കൂടാതെ പ്രതിദിനം 1 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളുടെ ഭാഗമായി സൗജന്യ ഹലോ ട്യൂണ്‍സ്, പരിധിയില്ലാത്ത വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്സ്സ്ട്രീം ആപ്പ് എന്നിവ കൂടാതെ പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു.

399

ഈ റീചാര്‍ജ് പ്ലാനിന് 56 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ പ്രതിദിനം 1.5 ജിബി ഡേറ്റ നല്‍കും. പ്രതിദിനം 100 എസ്എംഎസും സൗജന്യ ഹലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ എക്സ്സ്ട്രീം ആപ്പ് പ്രീമിയം എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും

449 പ്ലാന്‍

പ്രതിദിനം 2 ജിബി ഡേറ്റയുമായി വരുന്ന ഈ പ്ലാന്‍ 56 ദിവസത്തേക്ക് കാലാവധിയുള്ളതാണ്. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങള്‍ക്ക് പുറമെ നിങ്ങള്‍ക്ക് പ്രതിദിനം 90 SMS ലഭിക്കും.

വോഡഫോണ്‍ ഐഡിയയുടെ പുതിയ പ്ലാനുകള്‍<

149 പ്രതിമാസ പ്ലാനില്‍ 28 ദിവസം 2 ജിബി ഡേറ്റയും 300 എസ്എംഎസും നല്‍കുന്നതിനൊപ്പം പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു.

249 പ്രതിമാസ പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 1.5 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

299 രൂപയുടെ പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 21.5 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും

699 പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും 84 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

1,499 വാര്‍ഷിക പ്ലാനില്‍ പരിധിയില്ലാത്ത വോയ്സ് കോളുകള്‍, 24 ജിബി ഡേറ്റ, 3600 എസ്എംഎസ്, 365 ദിവസത്തെ കാലാവധി ലഭിക്കും.

റിലയന്‍സ് ജിയോ പുതിയ പ്ലാനുകള്‍

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ പരിധിയില്ലാത്ത കോള്‍ സേവനം വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയില്‍ നിന്ന് വ്യത്യസ്തമായാണ് ജിയോയുടെ പ്ലാനുകള്‍. റിലയന്‍സ് ജിയോയ്ക്ക് മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് സൗജന്യ ഔട്ട്ഗോയിങ് കോളുകള്‍ക്ക് പരിധി ഉണ്ട്.

98 പ്ലാന്‍

താങ്ങാനാവുന്ന പായ്ക്ക് വിഭാഗത്തില്‍, ജിയോയ്ക്ക് ഇപ്പോള്‍ ഒരു പ്ലാന്‍ കൂടി ഉണ്ട് – 98. പുതിയ റീചാര്‍ജ് പ്ലാന്‍ 28 ദിവസത്തേക്ക് സാധുതയുള്ളതാണ്. കൂടാതെ നിങ്ങള്‍ക്ക് മൊത്തം 2 ജിബിയുടെ ഡേറ്റ നല്‍കുന്നു. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കുന്നു. മൊത്തം 300 SMS- കളും ലഭിക്കും. ജിയോ ടു ജിയോ കോളുകള്‍ സൗജന്യമാണ്. ജിയോ ഇതര മൊബൈല്‍ നമ്പറുകളിലേക്ക് കോളുകള്‍ വിളിക്കുന്നതിന് നിങ്ങള്‍ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓഫ്-നെറ്റ് മൊബൈല്‍ വോയ്സ് കോളുകള്‍ക്കായി ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും അധികമായി 1 ജിബി ഡേറ്റ സൗജന്യമായി നല്‍കും

98 റീചാര്‍ജ് പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജിയോ ഇതര കോളുകള്‍ വിളിക്കുന്നതിന് ടോപ്പ്-അപ്പ് വൗച്ചര്‍ വാങ്ങേണ്ടിവരും.

149

ജിയോ ഇപ്പോള്‍ 149 പ്ലാന്‍ വീണ്ടും അവതരിപ്പിച്ചു. 24 ദിവസത്തെ കാലാവധിയുളള പ്ലാനില്‍ 24 ജിബി ഡേറ്റ ലഭിക്കും. ജിയോ ഇതര മൊബൈല്‍ നമ്പറുകളിലേക്ക് നിങ്ങള്‍ക്ക് 300 മിനിറ്റ് സൗജന്യ ടോക്ക്‌ടൈം ലഭിക്കും. 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button