KeralaLatest NewsNews

കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിക്ക് വേണ്ടി ക്ലാസ് കഴിഞ്ഞ് തട്ടുകട നടത്തുന്ന കൂട്ടുകാര്‍- കുറിപ്പ്

കൂട്ടുകാരന്റെ സഹാദരിക്ക് ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്നൊരു തട്ടുകട ആരംഭിച്ചു. ചേര്‍ത്തലയിലെ തുറവൂരില്‍ ആരംഭിച്ച ഈ നന്മയുടെ തട്ടുകട പരിചയപ്പെടുത്തുന്നത് ആര്‍ ജെ നീനയാണ്. 15 ദിവസം പരമാവധി സഹായം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയില്‍ ടൈപാസ് എന്ന പ്രോഗ്രാം ചെയ്യുന്ന ആര്‍ ജെ നീന ഇതേക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാർ. തട്ടുകടയിൽ ഫൈവ് സ്റ്റാർ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിലോക്കെ സ്റ്റൈലിൽ പണിയെടുക്കേണ്ട ഈ യുവാക്കൾ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താൻ കാരണം കടയുടെ മുന്നിൽ ഒട്ടിച്ചിരിക്കുന്ന ഈ ഫോട്ടോയാണ്. കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരൻറെ ചേച്ചിയുടെ രണ്ടു കിഡ്‌നിയും തകരാറിലാണ്. കയ്യിലുള്ള കഴിവുകൊണ്ട് കഴിയുന്ന പോലെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച കൂട്ടുകാർ..???
They are hotel management students aspiring to work with any 5 star hotel in future. Now they are running a street food stall at night after their classes to help their classmate’s sister, who needs money for the treatment of her damaged kidneys. Real life heroes are our heroes. They were the special guests in our TIMEPASS.
Place -Cherthala Thuravoor
Till December 18th
From 6pm to morning 2am❤❤❤
ചേർത്തല തുറവൂരിൽ റോഡ് side ൽ Dec 18th വരെ വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെ രുചിവിളമ്പി ജീവൻ തിരിച്ചു പിടിക്കാനിറങ്ങിയ ഒരുപറ്റം യുവാക്കൾ. കേട്ടറിഞ്ഞു സഹായിക്കാനായി അവിടെവരെ ചെന്ന് ഭക്ഷണം കഴിക്കുന്ന നല്ല മനസ്സുള്ളവർ! ചുറ്റും ഇത്തരം നന്മനിറഞ്ഞവരുള്ളപ്പോൾ ലോകം എത്ര സുന്ദരമാണ്..
നമ്മുടെ ടൈംപാസിൽ ഇവരും പ്രിയ അതിഥികളായി.
റിയൽ ലൈഫ് ഹീറോസ് ആണ് നമ്മുടെ ഹീറോസ്
#happysocietychallenge
#heroes #students #hotel #streetfood #kindness #love #safealife #help
Much love
#rjneena

https://www.facebook.com/rjneenaradiomango/posts/1035978640086207?__xts__%5B0%5D=68.ARAwoXQCTFYpNxL9aSeona_yqXoCQLjywsEVa-8EKZAglo8LqaSMIDbl6prRh9sv2U0CvCPjhiFgcYZH-oi2UoAxp-eFfH-vgER1obUfYza7kPeziKR64NciJou4IG4vm-yntDddUKgXPv-tgCNYnKmPrmZq9Wcbl1ZWAp6i19eK7PFzWXieez7Ko7SY6noPvXgOGvWN7tqOMc3uBkb7ageUorFV04JuDWp7A9L5S4uFUnaWlWfpV_5NJgNtp6ohIBg7VM7BVFLO3IXU4e8iZ6Np45foN561bMk868NXd_Wisjc4tzGJPRXvpsaT6stY-y1EwFXbS6G9e7qKTWLvfhBQ1w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button