Latest NewsKeralaNews

സബ് ഇൻസ്‌പെക്ടറുടെ ഗുണ്ടായിസം; ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കൊല്ലം: സബ് ഇൻസ്‌പെക്ടറുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്ന കൊട്ടാരക്കര എസ് ഐ രാജീവിന്റെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മര്യാദയില്ലതെയാണ് എസ് ഐ പെരുമാറുന്നതെന്നും എസ് ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വയയ്ക്കല്‍ സോമന്‍ ആവശ്യപ്പെട്ടു. സി പിഎം നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കൊട്ടരക്കര സ്റ്റേഷനില്‍ അധികാരികള്‍ പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

പുലമണ്‍ രവിനഗറില്‍ നിന്ന് ആരംഭിച്ച്‌ മാര്‍ച്ചില്‍ നിരവധി ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോട്ടാത്തലയില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ പേരില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുന്നതായി ആര്‍ എസ് എസ് ആരോപിക്കുന്നു. ചര്‍ച്ചയ്ക്ക് ചെന്ന സംഘടനാ ഭാരവാഹികളെ എസ് ഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

രാത്രികാലങ്ങളില്‍ വീടുകളില്‍ കടന്നു കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ഭീഷണിപ്പെടുത്തുന്ന കൊട്ടാരക്കര പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും എസ് ഐ രാജീവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടുമാണ് ആര്‍ എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.

ALSO READ: കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്

ആര്‍ എസ് എസ് കൊല്ലം വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പ്രദീപ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് എസ് പുനലൂര്‍ ജില്ലാ കാര്യവാഹക് അനില്‍, സഹകാര്യവാഹക് സതീഷ്, പ്രചാര്‍ പ്രമുഖ് വേണു, കൊട്ടാരക്കര ഖണ്ഡ് കാര്യവാഹക് കെ ആര്‍ വിനീഷ്, നേതാക്കളായ കരീപ്ര വിജയകുമാര്‍, ഷാലു കുളക്കട, സതീഷ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button