KeralaLatest NewsNews

‘എന്നാല്‍ കുറേ റോഹിങ്ക്യക്കാരെ നിന്റെ വീട്ടില്‍ കയറ്റി താമസിപ്പിക്കെടാ ‘ എന്നാണ് അടുത്ത ഡയലോഗ്; ഡോക്ടറുടെ കുറിപ്പ്

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ പൗരത്വ ഭേദഗതി ബില്ലിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

” എന്നാൽ കുറേ റോഹിങ്ക്യക്കാരെ നിൻ്റെ വീട്ടിൽ കയറ്റി താമസിപ്പിക്കെടാ ” എന്നാണ് അടുത്ത ഡയലോഗ്.

അപ്പൊപ്പിന്നെ നിങ്ങൾക്ക് മനസിലാവുന്ന ഭാഷയിൽത്തന്നെ ആ കാര്യങ്ങളങ്ങ് പറഞ്ഞുതരാമെന്ന് കരുതി.

എൻ്റെ വീട്ടിൽ ആരെ കയറ്റിത്താമസിപ്പിക്കണം എന്നല്ല ഇവിടെ പ്രശ്നം. അതിനായല്ല മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഒന്നിച്ചുനിന്ന് സമരം ചെയ്യുന്നത്. പ്രശ്നം വേറെയാണ്

അതായത്, പത്തെഴുപത് വർഷം മുൻപ് എൻ്റെ വീട് ഉണ്ടാക്കിയപ്പൊ അതുണ്ടാക്കിയവർക്ക് ഒരു സ്വപ്നമുണ്ടായിരുന്നു ഇതെങ്ങിനെയാവണമെന്ന്.

ചുറ്റുമുള്ള വീട്ടുകാരെപ്പോലെയോ അല്ലെങ്കിൽ അതിനു മുൻപ് വന്നു കയറിയവർ ഭരിച്ചിരുന്നതുപോലെയോ ആവാതിരിക്കാൻ അവർക് കുറച്ച് നിർദേശങ്ങൾ തന്നിരുന്നു..

ആ നിർദേശങ്ങളുടെ പേരാണ് ഭരണ ഘടന…

അതിൻ്റെ ആമുഖത്തിൽ ഈ വീടിനെ വിശേഷിപ്പിക്കുന്നത് ഒരു Sovereign Socialist Secular Democratic Republic എന്നാണ്.

മേൽപ്പറഞ്ഞ ഭരണഘടനയുടെ ആർട്ടിക്കിൾ 14. അതിൽ പറയുന്നത് ദാ ഇങ്ങനെയാണ്.

“The State shall not deny to any person equality before the law or the equal protection of the laws within the territory of India.”.

എന്ന് വച്ചാൽ വീട്ടിനുള്ളിൽ നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്. അത് വീട്ടിലെ അംഗങ്ങളായാലും ശരി, വന്നു കയറിയവരായാലും ശരി.

ഇനി ഇതിന് വേറെ അയൽ വീടുകളുമുണ്ട്..

അവിടെ ഔദ്യോഗിക മതങ്ങളുണ്ട്. അതുകൊണ്ട് അവിടെയുള്ളവർ വിവേചനം അനുഭവിക്കുന്നു. അവർക്കുവേണ്ടി ഒരു നിയമം നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നു. പക്ഷേ ആ നിയമത്തിൽ പറയുന്നതെന്താണ്.

ആ അയൽ വീടുകളിൽ നിന്ന് വരുന്നവരെ നമ്മുടെ വീട്ടിലെ അംഗങ്ങളായി കണക്കാക്കുമ്പൊ അതിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുന്ന നിയമം.

അത് നമ്മൾ മുൻപ് പറഞ്ഞ, നമ്മുടെ വീടുണ്ടാക്കിയത് മുതലുള്ള ആ ഭരണഘടനയുടെ സങ്കല്പത്തിനെതിരാണ്…

മതത്തിൻ്റെയോ ജാതിയുടെയോ വർഗത്തിൻ്റെയോ വർണത്തിൻ്റെയോ പേരിലുള്ള വേർതിരിവു കാണിക്കാത്ത ആ ഭരണഘടന, അത് അങ്ങനെതന്നെ നിൽക്കണം…അതാണ് പ്രശ്നം..

അല്ലാതെ ആരെ വീട്ടിൽ കയറ്റണമെന്നോ കയറ്റേണ്ടെന്നോ അല്ല…ഈ വീട് ഇങ്ങനെ തന്നെ നിലനിൽക്കണം…അതാണ് പ്രശ്നം.

എനിക്ക് മനസിലായത് ഇങ്ങനെയാണ്..നിങ്ങൾക്ക് മനസിലായതെന്താണെന്ന് എനിക്കറിഞ്ഞൂടാ.

https://www.facebook.com/Dr.Nelson.Joseph/posts/3050457191644866

shortlink

Related Articles

Post Your Comments

Related Articles


Back to top button