KeralaLatest NewsNews

ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറണമെന്ന് ശംസീർ ഇബ്രാഹിം

മലപ്പുറം : മുസ്‌ലിം ജനവിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്ന സംഘ്പരിവാറിന്റെ നിയമ നിർമാണത്തിനെതിരിൽ കേരളത്തിലെ വ്യത്യസ്ത സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം ആഹ്വാനം ചെയ്തു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിൽ സമൂഹത്തിന്റെ നിസഹകരണത്തിലൂടെയും വിസമ്മതത്തിന്റെ ശക്തമായ പ്രതിഷേധ രൂപങ്ങളിലൂടെയും മാത്രമാണ് സംഘ്പരിവാറിന്റെ വംശീയ പദ്ധതികളെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കുക. അലിഗഡിലെയും ജാമിയ മില്ലിയയിലെയും വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തിയ സമരം കേരളത്തിന് മാതൃകയാണ്. കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം എന്ന നിലയ്ക്ക് ചൊവ്വാഴ്ച മുഴുവൻ വിദ്യാർത്ഥികളും ക്ലാസുകൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. നേതൃ പരിശീലനത്തിന് ‘ടേൺ & ടൂൺ’റക്ടർ സി.പി ഹബീബ് റഹ്‌മാൻ നേതൃത്വം നൽകി. സമാപന സംഗമത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് സംസാരിച്ചു.

ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സുമയ്യ ജാസ്മിൻ, മുഹമ്മദ് ഹംസ പൊന്നാനി, പ്രോഗ്രാം കൺവീനർ അജ്മൽ കോഡൂർ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button