Latest NewsNewsIndia

പെണ്‍വാണിഭ സംഘം പിടിയില്‍ : 16 വയസുകാരിയെ രക്ഷപ്പെടുത്തി

കൊൽക്കത്ത•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം. കൊൽക്കത്തയിലെ ന്യൂ ടൌണ്‍ പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്. കടുത്ത ദാരിദ്ര്യം കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ 16 കാരിയെ ബലമായി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇന്റർനാഷണൽ ജസ്റ്റിസ് മിഷന്‍ എന്ന എന്‍.ജി.ഓയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. അറസ്റ്റിലായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ മൂന്ന് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രായപൂർത്തിയാകാത്തവരെ എല്ലാത്തരംമനുഷ്യക്കടത്ത് റാക്കറ്റുകളിൽ നിന്നും രക്ഷിക്കുന്ന ഒരു എൻ‌ജി‌ഒയാണ് ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥിയാണെന്നും മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശിയോടൊപ്പം താമസിച്ചു വരികയായിരുന്നു. സാമ്പത്തിക പശ്ചാത്തലം മോശമായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം ലൈംഗിക വ്യാപാരത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൂപ്പർണ മൊണ്ടാൽ, അഭിജിത് മൊണ്ടാൽ, പയൽ ഹീര എന്നിവരാണ് അറസ്റ്റിലായത്. 42 കാരിയായ സുപ്പർണ മൊണ്ടാൽ മുൻ ലൈംഗികത്തൊഴിലാളിയാണെന്നും ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തിയിരുന്നത് ഇവരാണെന്നും പോലീസ് പറഞ്ഞു. വാടകക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റ് ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button