Latest NewsNewsInternational

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയെ കടന്നുപിടിക്കാന്‍ ശ്രമം: വീഡിയോ

ജോര്‍ജിയ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ജോര്‍ജിയയിലാണ് സംഭവം. എന്‍ബിസിയുടെ ഡബ്ല്യുഎസ്എവി ടിവിയിലെ അലക്സ് ബൊസാര്‍ജിയെയാണ് റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തത്സമയം മാരത്തോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അലക്സ് ബൊസാര്‍ജാന്‍. ഇതിനിടെയാണ് തോമസ് ഓടി വന്ന് ബൊസാര്‍ജണിന്റെ പിന്‍ഭാഗത്ത് അനുചിതമായ രീതിയില്‍ കയറിപിടിച്ചത്. ഒരു നിമിഷം അവര്‍ സ്തംഭിച്ചു നിന്നെങ്കിലും തന്റെ ജോലി തുടരുകയായിരുന്നു. എന്നാല്‍ തനിക്ക് ഉണ്ടായ അനുഭവം ബൊസാര്‍ജാന്‍ തന്നെ സാമൂഹികമാധ്യമങ്ങിലൂടെ പങ്കുവെക്കുന്നുണ്ട്. നിങ്ങള്‍ എന്നെ കയറിപിടിച്ചു പരസ്യമായി അപമാനിച്ചു, സ്ത്രീകള്‍ക്ക് നേരെ ജോലി സ്ഥലത്തോ മറ്റെവിടെയാണെങ്കിലുമോ ഇത്തരത്തില്‍ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സ്ത്രീകളോട് കുറച്ച് കൂടി നന്നായി പെരുമാറൂ” എന്ന് ബൊസാര്‍ജാന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button