Latest NewsNewsBusiness

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു

ന്യൂഡല്‍ഹി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. എണ്ണ വില കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. ബ്രെന്റ് ഫ്യൂച്ചര്‍ 43 സെന്‍സ് ക്രൂഡ് ഓയില്‍ ബാരല്‍ വില അറുപത്തി നാലെ ദശാംശം ആറെ മൂന്ന് ഡോളറും. ബ്രെന്റ് ഫ്യൂച്ചര്‍ 31 സെന്‍സ് ക്രൂഡ് ഓയില്‍ ബാരല്‍ വില അന്‍പത്തി ഒന്‍പതെ ദശാംശം നാലെ ഒന്‍പത് ഡോളറുമായാണ് വ്യാപാരം നടന്നത്. സെപ്തംബര്‍ പതിനാറിന് അവസാനിച്ച വിപണി വിലയെക്കാള്‍ ഏറ്റവും കൂടിയ നിരക്കാണിത്.

അമേരിക്കയും ചൈനയും തുടരുന്ന വ്യാപാര യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തിയതായും സൂചനയുണ്ട്. ഇത് ആഗോള വിപണിയിലെ ക്രൂഡ് ഓയിലായിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന പ്രവചനവും വിപണി നിരക്ക് കൂടാന്‍ ഇടയാക്കിയതായി ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.
എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് വീണ്ടും ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തയും വിപണിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button