Latest NewsNewsIndia

‘രാഹുലിന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നായിരുന്നുവെങ്കില്‍ തങ്ങള്‍ അപമാന ഭാരത്താല്‍ ശിരസ്സ് കുനിച്ച് നടക്കേണ്ടി വരുമായിരുന്നു’ രൂക്ഷവിമര്‍ശനവുമായി രഞ്ജിത് സവര്‍ക്കര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിന് ശേഷം ‘സവര്‍ക്കര്‍’ എന്ന നാമം വരുന്ന് തന്റെ കുടുംബത്തിന് നാണക്കേടാണെന്ന് വീര്‍ സവര്‍ക്കറിന്റെ കൊച്ചുമോന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുല്‍ സവര്‍ക്കറെന്നല്ല അദ്ദേഹത്തിന്റെ പേര് എന്നത് നല്ല കാര്യമാണ്. ഒരുപക്ഷെ രാഹുലിന്റെ പേരിനൊപ്പം സവര്‍ക്കറെന്നുണ്ടായിരുന്നെങ്കില്‍ നാണക്കേടു കൊണ്ട് തങ്ങള്‍ക്ക് മുഖം മറക്കേണ്ടി വരുമായിരുന്നെന്ന് രഞ്ജിത് സവര്‍ക്കര്‍ തുറന്നടിച്ചു. നെഹ്രുവെന്ന പേര് മാറ്റി ഗാന്ധി എന്ന പേര് സ്വീകരിച്ചതിന് രാഹുല്‍ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയോട് നന്ദി പറയണം. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് ജനങ്ങള്‍ നെഹ്രു കുടുംബത്തെ ബ്രിട്ടീഷ് അടിമകള്‍ എന്ന് വിശേഷിപ്പിക്കുമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു എന്നും ഒരു ബ്രിട്ടീഷ് അടിമയായിരുന്നു. 1946ല്‍ ബ്രിട്ടീഷ് വൈസ് റോയല്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച നെഹ്രുവാണ് എണ്ണം പറഞ്ഞ ബ്രിട്ടീഷ് അടിമ. അന്ന് നെഹ്രു ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് ആറാമന് മുന്നില്‍ വിധേയനായി നിന്ന് സത്യപ്രതിജ്ഞ ചെയ്തതും രഞ്ജിത് സവര്‍ക്കര്‍ ഓര്‍മ്മിപ്പിച്ചു.

ഭാരത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഭാരത് ജച്ചാവോ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം. ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര്‍ സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ നിന്ദയ്‌ക്കെതിരെ ശിവസേനയും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button