Latest NewsIndiaNews

പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് . പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി : ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മേഘാലയ മുഖ്യമന്ത്രിഉള്‍പ്പടെയുള്ളവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ക്കാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.

അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂരിനു കൂടി ഐഎല്‍പി ഏര്‍പ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ പൗരത്വനിയമഭേദഗതിയുടെ പരിധിയില്‍ വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button