Latest NewsNewsGulf

ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ യു.എ.ഇ. മുൻപന്തിയിൽ

ദുബായ്: ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ യു.എ.ഇ. മുൻപന്തിയിൽ. ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ, എന്നിവയുൾപ്പെടെ ഭക്ഷ്യസുരക്ഷാ മേഖലയിലെ ഉയർന്ന മത്സരാധിഷ്ഠിത രാജ്യങ്ങളെ മറികടന്ന് യു.എ.ഇ. 21-ാം സ്ഥാനത്തെത്തി. 2021-ഓടെ സൂചികയിലെ മികച്ച 10 രാജ്യങ്ങളിലേക്ക് യു.എ.ഇയെ എത്തിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ഭക്ഷ്യ സുരക്ഷാ സഹമന്ത്രി മറിയം ബിന്ത് മുഹമ്മദ് അൽ മഹിരി പറഞ്ഞു.

സിങ്കപ്പൂരും അയർലൻഡും കഴിഞ്ഞ വർഷം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.എസ്, സ്വിറ്റ്‌സർലൻഡ്, ഫിൻലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി. സ്വീഡൻ, കാനഡ, നെതർലൻഡ്സ്, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയത്.

ALSO READ: കുവൈറ്റിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ പ്രവാസിയുടെ ശ്രമം : ബഹുനില കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം

ഓരോ വർഷവും ഇക്കണോമിസ്റ്റ് ഇന്‌റലിജൻസ് യൂണിറ്റ് നൽകുന്ന ആഗോള ഭക്ഷ്യസുരക്ഷാ സൂചിക ഭക്ഷ്യ ലഭ്യത, താങ്ങാനാവുന്ന വില, ഗുണനിലവാരവും സുരക്ഷയും എന്നിങ്ങനെ മൂന്ന് പ്രധാന മാനദണ്ഡങ്ങളാണ് ഉൾക്കൊള്ളുന്നത്. കൂടാതെ 113 രാജ്യങ്ങളെ വിലയിരുത്തിയാണ് സ്ഥാനനിർണയം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button