Latest NewsIndiaNews

ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നത് മൂലമാണ് രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ മനസിലാകാത്തതെന്ന് അമിത് ഷാ

റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാലാണ് കാര്യങ്ങളൊന്നും മനസിലാകാത്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായെന്നും അമിത് ഷാ പറയുകയുണ്ടായി.

Read also: പൗരത്വ നിയമഭേദഗതി: സമരം ചെയ്യുന്നതിനും അക്രമം വര്‍ഗീയ ലഹളകളാക്കി മാറ്റുന്നതിനും പിന്നില്‍ ജിഹാദികളും മാവോയിസ്റ്റുകളും : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍

കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ കിരീടമായി. യുപിഎയുടെ 10 വര്‍ഷക്കാലത്ത് പാകിസ്താനില്‍ നിന്ന് പലരുംഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പട്ടാളക്കാരുടെ തലയറുത്തു. മോദി പ്രധാനമന്ത്രിയായതോടെ പാകിസ്താന്‍ ഉറിയിലും പുല്‍വാമയിലും അത് ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. 56 ഇഞ്ച് മോദി സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഇന്ത്യമിന്നലാക്രമണം നടത്തി തീവ്രവാദികളെ തുരത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദിയുടെ കരങ്ങളില്‍ ഇന്ത്യ സുരക്ഷിതമാണ്.  രാഹുലിന്റെയും ഹേമന്ത് സോറന്റെയും സര്‍ക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാന്‍ കഴിയുമോ. മോദിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button