Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍ : പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍. പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു. 15-20 പേര്‍ ചേര്‍ന്നാണ് ബസുകള്‍ കത്തിച്ചതെന്നും പൊലീസ് എത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും ദൃക്സാക്ഷി ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രക്ഷോഭത്തെത്തുടര്‍ന്നു സര്‍വകലാശാല ക്യാംപസില്‍ പൊലീസ് വെടിയുതിര്‍ത്തു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. രണ്ടു പേര്‍ക്കു പരുക്കേറ്റു. പൊതു ജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. ബസുകള്‍ക്കു തീയിട്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി.

Read Also : രാജ്യതലസ്ഥാനത്ത് സമരം അക്രമാസക്തമായി : സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

‘റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഊറ്റിയ പെട്രോളുകൊണ്ടാണ് മൂന്നു ബസുകള്‍ കത്തിച്ചത്. ബസുകളില്‍ അപ്പോഴും യാത്രക്കാര്‍ ഉണ്ടായിരുന്നു.’ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ നടന്ന പ്രക്ഷോഭത്തെക്കുറിച്ച് ഒരു ദൃക്‌സാക്ഷിയുടെ വിവരണം ഇങ്ങനെ. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധമാണ് അക്രമാസക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button