Latest NewsUAENews

യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ; ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ. അബുദാബി കോര്‍ണിഷ്, അല്‍ ദഫ്ര, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്‌തത്‌. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നും നാളെയും തീരദേശമേഖലകളില്‍ ശക്തമായ കാറ്റുണ്ടാകും. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം രാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button