KeralaLatest NewsNews

ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണം- അഡ്വ.ആര്‍.എസ് രാജീവ്‌ കുമാര്‍

തിരുവനന്തപുരം•ഇന്നലെ രാത്രിയിൽ എസ്ഡിപിഐയുടെയും ജമാ അത്ത് ഇസ്ലാമിയുടെയും അജണ്ടക്കൊപ്പം കേരളത്തിൽ,ഡൽഹി ജാമിയയിൽ പോലീസ് വെടിവയ്പിൽ 4 കുട്ടികൾ മരിച്ചു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മതവികാരം ഉയർത്തി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പടർത്തി രാജ്ഭവനിൽ ഉൾപ്പടെ അക്രമകൾക്ക് നേതൃത്വവും നൽകിയ ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച നേതാവ് അഡ്വ.ആര്‍.എസ് രാജീവ്‌ കുമാര്‍

ഡി.വൈ.എഫ്.ഐ സഞ്ചരിക്കുന്നത് തീവ്രവാദ സംഘടനകളുടെ ആഗ്രഹത്തിനൊപ്പമാണോ? കേരളത്തിലെ ബംഗാദേശ് നുഴഞ്ഞുകയറ്റക്കാർക്കു പൗരത്വം നല്കാനാണോ ഈ സമരം. സി.പി.എം- ഡി.വൈ.എഫ്.ഐനിലപാടുകൾ മതനിരപേക്ഷത മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന കേരളത്തിൽ സാഹോദര്യ മൂല്യങ്ങൾ തകർക്കുവാൻ ഇടയാകും. തെറ്റായ വാർത്ത പടർത്തി സമൂഹത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും രാജീവ്‌ കുമാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button