Latest NewsNewsInternational

ആദ്യ വൈദ്യുതി വിമാനം സര്‍വ്വീസ് നടത്തി : വ്യോമയാന മേഖലയിൽ പുതിയ ചരിത്രം

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി, വ്യോമയാന മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്‌സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍ പെടുന്ന വിമാനമാണ് കാനഡയിലെ ഫ്രേസര്‍ നദിയിലെ തുറമുഖത്ത് നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്ക് ആദ്യ പറക്കൽ നടത്തിയത്.

750എച്ച് പി ശക്തിയുള്ള മാഗ്‌നി 500 പ്രോപ്പല്‍ഷന്‍ സിസ്റ്റമാണ് ഹാവിലാന്‍ഡ് ബീവറിനെ ശക്തനാക്കുന്നത്. അതോടൊപ്പം സാധാരണ വിമാനങ്ങളുമായി മത്സരിക്കാന്‍ തക്ക കരുത്തുള്ള ഇലക്ട്രിക് എന്‍ജിന്‍ തന്നെയാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ശബ്ദമലിനീകരണം ഇത്തരം വിമാനങ്ങളില്‍ കുറവായിരിക്കുമെന്നതാണ് പ്രധാന പ്രത്യേക്ത. കൂടുതലായും വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസിനാണ് ഈ ചെറിയ വിമാനം ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button