Latest NewsLife Style

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാം : വീട്ടില്‍ തന്നെ പരിഹാര മാര്‍ഗങ്ങള്‍

പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ സാധാരണയായി കണ്ട് വരുന്ന പ്രശ്‌നമാണ്. മഞ്ഞുകാലം വരുമ്പോള്‍ കാലടികള്‍ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചര്‍മത്തിനു കട്ടി കൂടുതലായതിനാല്‍ അവ ആഴത്തില്‍ വിണ്ടുപൊട്ടുന്നു. ഈര്‍പ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം.

മഞ്ഞുകാലത്ത് ഇതാണു സംഭവിക്കുന്നത്. സോറിയാസിസ് പോലെ ത്വക്കിനെ വരണ്ടതാക്കുന്ന ചില രോഗങ്ങള്‍, പ്രമേഹം, എക്‌സിമ എന്നിവ കാലടികള്‍ വിണ്ടുകീറുന്നതിനും അതിലൂടെ രോഗാണുക്കള്‍ അകത്തു കയറി ഗുരുതരാവസ്ഥകളിലെത്തിക്കുന്നതിനും ഇടയാക്കുന്നു.

പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ചൂടുവെള്ളം കൊണ്ടു സ്ഥിരമായി കാലുകഴുകരുത്. അത് വരള്‍ച്ച കൂട്ടും.

2. സോപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കുക. കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

3. രാവിലെ തന്നെ ബാമുകള്‍, വൈറ്റ് പാരഫിന്‍, ഗ്ലിസറിന്‍ ഇവയിലേതെങ്കിലും പുരട്ടുക. മഞ്ഞുവെള്ളം കാലില്‍ സ്പര്‍ശിക്കുന്നത് തകരാറുകള്‍ കൂട്ടും.

4 . പാദം വീണ്ടു കീറുന്നത് തടയാന്‍ വെളിച്ചെണ്ണ ഗുണപ്രദമാണ്. അത് അണുക്കളെ നശിപ്പിക്കുകയും ഈര്‍പ്പം നഷ്ടപ്പെടാതെ കാക്കുന്നതിന് സഹായകവുമാണ്. ചിലതരം ബ്രാന്‍ഡഡ് വെളിച്ചെണ്ണയില്‍ മായം ധാരാളമുണ്ടെന്നേ കണ്ടെത്തിയിട്ടുള്ളതിനാല്‍ ജാഗ്രത വേണം. പരമ്പരാഗത രീതിയില്‍ തേങ്ങാപ്പാല്‍ കുറുക്കിയുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണയാണു മികച്ചത്.
5.കാല്‍ പാദങ്ങളില്‍ വിണ്ടുകീറുന്നത് തടയാന്‍ വളരെ മികച്ചതാണ് നാരങ്ങ നീര. ദിവസവും അല്‍പം നാരങ്ങ നീര് കാല്‍ പാദത്തിന് താഴേ പുരട്ടുന്നത് പാദങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button