Latest NewsNewsIndia

ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രിയങ്കാ ഗാന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ഇന്ത്യാ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രിയങ്കയുടെ പ്രതിഷേധം. പല കോളേജുകളിലും വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടുകയാണ്. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐ.ഐ.ടി ക്യാമ്പസിലും ലഖ്നൗവിലെ നദ്‌വത്തുല്‍ ഉലമാ അറബിക് കോളേജിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്.

Read also: പ്രിയങ്ക ഗാന്ധിയുടെ വസതിയിലെ സുരക്ഷാവീഴ്ച; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ സര്‍വകലാശാല തുടങ്ങിയ ക്യാമ്പസുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button