KeralaLatest NewsNews

കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍; പ്രകടനത്തിൽ വനിതകളും

കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍.വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സമരത്തിൽ പങ്കെടുത്തു. കണ്ണൂര്‍ കാര്‍ട്ടെക്‌സ് ജങ്ഷനു സമീപമാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കം ചെയ്യുകയായിരുന്നു. അതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button