Latest NewsNewsIndia

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിംഗ് : ഫലം നാളെയറിയാം

തിരുവനന്തപുരം•സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 78 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 18) രാവിലെ 10-ന് ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയും രേഖപ്പെടുത്തിയ പോളിംഗ് ശതമാനം താഴെപ്പറയുന്ന ക്രമത്തിലാണ്.

പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗര്‍ ഫാക്ടറി (59.58), കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കല്‍(70.16), ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍ വാര്‍ഡ് (90.98), പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുര്‍ത്ഥ്യാകരി (80.53), പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി (85.34), ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി (80.37), കോട്ടയം ജില്ലയിലെ അകലകുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ് (74.55), വിജയപുരം ഗ്രാമപഞ്ചായത്തിലെ നാല്പാമറ്റം (81.8), വൈക്കം മുനിസിപ്പാലിറ്റിയിലെ എല്‍.എഫ്. ചര്‍ച്ച് (78.46), ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട (73.14), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ (83.74), തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്(82.22), മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി (77.72), പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ തത്തംകോട് (84.13), ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന് (75.22), മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടെക്കാട് (84.35), കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴെ (83.87), വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം (77.05), മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര (85.55), പതിയാരക്കര (71.18), ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ നെരോത്ത് (84.95), വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി (82.87), കണ്ണൂര്‍ ജില്ലയിലെ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല (78.19), കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എടക്കാട്(80.6), തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിള്‍ (68.8), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ മാലോം (71.58), കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല (71.44), തെരുവത്ത് (54.39).

shortlink

Related Articles

Post Your Comments

Related Articles


Back to top button