KeralaLatest NewsNews

ഒരു കോടിക്ക് ഒന്നരക്കോടി നല്‍കാമെന്ന് വാഗ്ദാനം : കോടികള്‍ തട്ടിയ തട്ടിപ്പുകാരനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസനീയം : വീട്ടില്‍ കരിങ്കോഴി വെട്ടും കുരുതിയും

കൊച്ചി : ഒരു കോടിക്ക് ഒന്നരക്കോടി നല്‍കാമെന്ന് വാഗ്ദാനം , കോടികള്‍ തട്ടിയ തട്ടിപ്പുകാരനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങളാണ്.
ഒരു കോടി രൂപ നല്‍കിയാല്‍ ഒന്നരക്കോടി തിരിച്ചു നല്‍കാമെന്നു പറഞ്ഞ് വിവിധ ജില്ലകളില്‍ നിന്നായി കോടികള്‍ തട്ടിച്ചു എന്നാണു കേസ്. യുക്രെയ്‌നില്‍ ജോലി വാഗ്ദാനം ചെയ്ത് 2 യുവാക്കളില്‍ നിന്നു 15.5 ലക്ഷം രൂപ തട്ടിയെടുത്തതിനു കുറവിലങ്ങാട് പൊലീസും ഇയാള്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. ഈ കേസിലും ഇന്നലെ അറസ്റ്റ് ഉണ്ടായി. വിദേശ കമ്പനിയുടെ ഏജന്റ് ചമഞ്ഞാണു കുറവിലങ്ങാട്ടെ തട്ടിപ്പു നടത്തിയത്.

ഒന്നേകാല്‍ കോടി രൂപ നല്‍കാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.

Read Also : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് : നിരവധിപേരില്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

ജയകുമാറിന്റെ വാക്കു വിശ്വസിച്ചു പലരില്‍ നിന്നായി കടം വാങ്ങിയാണ് ഇവര്‍ പണം സ്വരൂപിച്ചത്. പണവുമായി ഏറ്റുമാനൂരെത്താനാണ് ആദ്യം പറഞ്ഞത്. ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ഇവരോടു ജയകുമാര്‍ തന്റെ വാഹനത്തെ പിന്തുടരാന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഉത്തമപാളയത്ത് എത്തിച്ചതിനു ശേഷം പണം വാങ്ങി ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഈ പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ കേരളത്തിലെ പല ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നു വ്യക്തമായി. ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്‍ വല വിരിച്ചതോടെ, 12ന് ഇയാള്‍ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം ഇയാളെ ഉത്തമപാളയത്തും കമ്പത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.

ജയകുമാറിന്റെ കഴുത്തില്‍ കഴുത്തില്‍ 25 പവനിലധികം വരുന്ന സ്വര്‍ണമാലയും യാത്ര ആഡംബര കാറുകളിലുമാണ്. കണ്ടാലും പെരുമാറ്റത്തിലും ഒരു മാന്യനാണെന്നേ പറയൂ.

മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇടപാടുകാരെ സ്വാധീനിച്ചിരുന്നത്. ഇടപാടുകാരെ തമിഴ്‌നാട്ടില്‍ എത്തിച്ചതിനു ശേഷം പണവുമായി കടന്നുകളയുന്നതാണു ശൈലി.
പെട്ടെന്നുള്ള സാമ്പത്തികലാഭം ലക്ഷ്യമിട്ട ഇവര്‍ അനായാസം ജയകുമാറിന്റെ വലയിലായി. ഇവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ഇയാള്‍ വീട്ടില്‍ ഒരു ക്ഷേത്രം തന്നെ പണിതു. കരിങ്കോഴിവെട്ടും കുരുതിയുമാണ് ഇവിടെ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button