KeralaLatest NewsNews

നിയമ വിരുദ്ധ ഹർത്താൽ: മഞ്ചേശ്വരത്ത് 70 ശതമാനം ജീവനക്കാരെത്തിയിട്ടും സർക്കാർ ഓഫിസ് തുറന്നില്ല; നടപടി വിവാദത്തിൽ

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് ഗേറ്റ് അടച്ചിട്ടത് വിവാദമാകുന്നു. നിയമ വിരുദ്ധ ഹര്‍ത്താലിനെ പിന്തുണയ്ക്കാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഭരണസമിതിയുടെ ഒത്താശയോടെയാണ് ഓഫിസ് ഗേറ്റ് അടച്ചതെന്നാണ് ആരോപണം. എഴുപത് ശതമാനം ജീവനക്കാരും ഓഫിസില്‍ ഹാജരായിരിക്കെ ഓഫിസ് ഗേറ്റ് അടച്ചിട്ടതില്‍ ജീവനക്കാരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

നിയമ വിരുദ്ധ ഹര്‍ത്താലിനെതിരെ ജില്ലാഭരണകൂടവും പൊലീസും ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ നിയമ വിരുദ്ധ നടപടിക്ക് കൂട്ടുനിന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വിവിധ ആവശ്യങ്ങള്‍ക്കായി ബ്ലോക്കിലും അനുബന്ധ ഓഫിസിലും എത്തിയ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ALSO READ: പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ

അതേസമയം, പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമ വിരുദ്ധ ഹർത്താൽ പൊതുജനം തള്ളിയ സ്ഥിതിയാണ്. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍ തടയുകയും ഒന്നു രണ്ടിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും അക്രമം നടന്നാല്‍ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button