UAELatest NewsNewsGulf

യുഎഇയിൽ തീപിടിത്തം

ഫുജൈറ : യുഎഇയിൽ തീപിടിത്തം. ഫുജൈറയിൽ മദ്ദാബ് പ്രദേശത്തെ സാജിദ ഹൈപ്പർമാർക്കറ്റിന്റെ ഒന്നാം നിലയിലെ തട്ടുകട റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.15നായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന മറ്റു സ്ഥാപനങ്ങളിലേയ്ക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി.

Also read : യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്‌സൈറ്റ് : വിശദാംശങ്ങള്‍ ഇങ്ങനെ

മാളിൽ നിന്ന് നൂറിലേറെ പേരെ ഒഴിപ്പിച്ചതായും ,ആർക്കും പരിക്കേറ്റിട്ടില്ലെന്നും വാണിജ്യ സ്ഥാപനങ്ങളിൽ സ്മോക് ഡിക്റ്റക്ടറുകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്നും ഫുജൈറ സിവിൽ ഡിഫൻസ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റാബി അൽ ഹമൂദി പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ സിവിൽ ഡിഫൻസ് അധികൃതർ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button