KeralaLatest NewsNews

ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുത്, ആരുടെയും അടിമകളല്ല കന്യാസ്ത്രീകള്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കല്‍

കൊച്ചി : ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുതെന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കല്‍. തന്റെ ആത്മകഥ ‘കര്‍ത്താവിന്‍റെ നാമത്തില്‍’ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റർ. കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ല. സമത്വം വേണം. തെറ്റുചെയ്‍തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം താൻ സഭയിൽ തന്നെ തുടരും. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും അംഗീകരിക്കില്ലെന്നും സിസ്റ്റർ പറഞ്ഞു. ഫ്രാങ്കോയ്‍ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ വീണ്ടും വീണ്ടും മാനസിക പീഡനത്തിന് ഇരയായി. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാതെ സഭാനേതൃത്വം ഫ്രാങ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നു സിസ്റ്റർ ആരോപിച്ചു

Also read : പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകൾ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

കര്‍ത്താവിന്‍റെ നാമത്തിലൂടെ എന്ന ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കല്‍ വൈദികര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വൻ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ പുസ്‍തകത്തിൽ പറയുന്നു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നുമാണ് പുസ്‍തകത്തിലൂടെ സിസ്റ്റര്‍ ആരോപിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button