KeralaLatest NewsNews

വലയ സൂര്യഗ്രഹണം; കേരളത്തിൽ മൂന്ന് ജില്ലകളിൽ കാണാനാകും

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ജില്ലകളിൽ വലയ സൂര്യഗ്രഹണം കാണാനാകും. ഈ മാസം 26നാണ് സൂര്യഗ്രഹണം കാണാനാകുക. ഈ മൂന്ന് ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം.

Read also: കാണാതാകുന്നവരെ കണ്ടുപിടിക്കുന്നത് ഇനി ഈസി, വമ്പന്‍ മുഖം തിരിച്ചറിയല്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ സ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂര്‍ ജില്ലയില്‍ കൊളക്കാട് സാന്‍തോം ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കാസര്‍കോട് തൈക്കടപ്പുറം ബീച്ച്‌, കോഴിക്കോട് പ്ലാനറ്റേറിയം എന്നിവിടങ്ങളില്‍ ഗ്രഹണം നിരീക്ഷിക്കാന്‍ സൗകര്യമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button