Latest NewsUAENewsGulf

യുഎഇയില്‍ ഈ സ്ഥാപനങ്ങളെ കുറിച്ച് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ്: യുഎഇയില്‍ ഡ്രൈവിംഗ് പഠിയ്ക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു>

ഡ്രൈവിങ് കോഴ്‌സുകള്‍ നടത്തുന്നത് സംബന്ധിച്ച് നിരവധിപ്പേര്‍ പരസ്യങ്ങള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒരു ക്ലാസിന് 50 മുതല്‍ 100 ദിര്‍ഹം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. നിരവധിപ്പേര്‍ ഇങ്ങനെ ഡ്രൈവിങ് പഠിക്കാനായി നിയമവിരുദ്ധ കോഴ്‌സുകളില്‍ ചേരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ടിഎയുടെ ടെസ്റ്റ് പാസാവാന്‍ സഹായിക്കുമെന്ന വാഗ്ദാനത്തോടെയാണ് പല പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത്. സംശയം തോന്നാതിരിക്കാന്‍ പ്രധാന റോഡുകള്‍ ഒഴിവാക്കിയാണ് പരിശീലനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button