Latest NewsKeralaNews

സര്‍വീസ് നിര്‍ത്തണമെന്ന് സമരക്കാര്‍; ബസില്‍ യാത്രക്കാരുണ്ട് എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍- വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പണികിട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ചിലയിടങ്ങളില്‍ കടകളും വാഹനങ്ങളും ഹര്‍ത്താലിനോട് സഹകരിച്ചില്ല. ഇത്തരത്തില്‍ ഹര്‍ത്താലിനിടെ വടകരയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

എന്നാല്‍ ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നായിരുന്നു ഡ്രൈവറുടെ നിലപാട്. ഇതോടെ ബസ് ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ എടച്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലീസ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തു. ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button