Latest NewsIndia

പൗരത്വ ഭേദഗതി ബില്‍; അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ നടപടി; സമൂഹ മാദ്ധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

ജാഫ്രാബാദിലും സീലാംപൂരിലും അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ എട്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ഡല്‍ഹി പോലീസ്. ആക്രമണം പ്രോത്സാഹിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വലിയ തോതില്‍ ശ്രമം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാഫ്രാബാദിലും സീലാംപൂരിലും അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ എട്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വീണ്ടുമുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ആക്രമം പ്രോത്സാഹിപ്പിക്കാനായി നിരവധി ആളുകളാണ് ശ്രമിക്കുന്നത്. ചിലരുടെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി നിരവധി അക്കൗണ്ടുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

തന്റെ ഫേസ്‌ബുക്ക് റിപ്പോർട്ട് ചെയ്തത് സംഘപരിവാർ, സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ വിദ്യാർത്ഥിനി ഐഷ റെന്ന

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. സീലാംപൂരിലെ അക്രമത്തിന് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷം സമാധാനപരമാണെന്നും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള റോഡ് നമ്ബര്‍ 13ല്‍ ഒഴികെ ഡല്‍ഹിയില്‍ ഇപ്പോള്‍ എവിടെയും പ്രതിഷേധം നടക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button