Latest NewsNewsIndia

അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍; പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷാ പറഞ്ഞത് (വീഡിയോ)

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍ ആണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാക് അധീന കശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് നേരത്തേയും അമിത് ഷാ വ്യക്തമാക്കിയിരുന്നു. അതേസമയം, പാക് അധീന കശ്മീരിലെ ഭൂമി മാത്രമാണ് പ്രശ്‌നമാക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ കാര്യം പരിഗണിക്കുന്നില്ലെന്നുമുള്ള ദയാനിധി മാരന്റെ ചോദ്യത്തോട് 24 അസംബ്ലി സീറ്റുകള്‍ ഇപ്പോഴും കശ്മീരില്‍ ഒഴിഞ്ഞു കിടക്കുകയാണ്. പാക് അധീന കശ്മീരിലെ ജനങ്ങളും അതില്‍ പങ്കാളികളാണെന്നു അമിത് ഷായുടെ മറുപടി.

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഉചിത സമയത്ത് ആ വാര്‍ത്തയുണ്ടാകുമെന്നും എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങള്‍ മുന്‍കൂട്ടി പറയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ ആജ്തക് ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇത്തരം ഗൗരവകരമായ വിഷയങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുഇടത്തെ പ്രഖ്യാപിക്കാനാവില്ല. എന്നാല്‍, ഭാവിയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകും. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എന്ന ഔദ്യോഗിക പ്രഖ്യാപനമാകും നിങ്ങള്‍ക്ക് മുന്നിലുണ്ടാവുക.

ALSO READ: ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾക്ക് തിരികൊളുത്തിയ വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിന്റെ വാതിൽ തുറന്നു ; അക്രമികൾ സുരക്ഷിതർ; വിശദാംശങ്ങൾ ഇങ്ങനെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങളെല്ലാം കളവാണ് എന്ന വാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തെളിവുകൾ നിരത്തി പറയുന്നത്. ‘ഞാൻ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതൽ നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവർക്കെതിരെ പോലീസിനു നടപടി സ്വീകരിക്കേണ്ടതായി തന്നെ വരും.’ അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button