Latest NewsNewsIndia

കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും പ്രീണന രാഷ്ട്രീയം തുടരും: രൂക്ഷ വിമർശനവുമായി അമിത് ഷാ

റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും പ്രീണന രാഷ്ട്രീയം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാർ: എം വി ഗോവിന്ദൻ

ഭക്ഷണ ശൃംഖല പോലെ ഡൽഹി വരെ കോൺഗ്രസ് അഴിമതി ശൃംഖല നിർമ്മിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കും. അവരെ തലകീഴായി തൂക്കിലേറ്റും. കോൺഗ്രസിന്റെ ഭരണം കൊണ്ട് ഛത്തീസ്ഗഡ് ഒരു പിന്നാക്ക സംസ്ഥാനമായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്കും തുടരുക തന്നെ ചെയ്യും. ഛത്തീസ്ഗഡ് വീണ്ടും വർഗീയ കലാപങ്ങളുടെ കേന്ദ്രമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന് അമിത് ഷാ ജനങ്ങളോട് ചോദിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഏതെങ്കിലും സർക്കാരിനെയോ എംഎൽഎമാരെയോ തിരഞ്ഞെടുക്കാനല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് ഒരു സുവർണ ഭാവി സൃഷ്ടിക്കാനാണ്. വോട്ടെണ്ണൽ ദിവസമായ ഡിസംബർ മൂന്നിന് ഛത്തീസ്ഗഡിൽ താമര വിരിയുമെന്ന് ഉറപ്പാണ്. അത് ജനങ്ങളുടെ ആവേശത്തിൽ നിന്നും തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button