Latest NewsNewsIndia

ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി : സിസി ടിവിയില്‍ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍

ഹൈദരാബാദ്: ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി .സിസി ടിവിയില്‍ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍. തെലങ്കാനയിലാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. തെലങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാരായാംപേട്ടില്‍നിന്ന് കുഴിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തി കത്തിച്ച മാതൃകയില്‍ ഒമ്പത് സ്ത്രീകളെക്കൂടി കൊലപ്പെടുത്തി കത്തിച്ചു : പൊലീസ് പുറത്തുവിട്ട കാര്യങ്ങള്‍ ഞെട്ടിയ്ക്കുന്നത് : ബലാത്സംഗവും കൊലയും തെലങ്കാന, കര്‍ണാടക അതിര്‍ത്തി ഹൈവേയില്‍

ഡിസംബര്‍ അഞ്ചിനാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ജയിലില്‍ വച്ചാണ് പ്രതി യുവതിയുടെ ഭര്‍ത്താവിനെ പരിചയപ്പെടുന്നത്. ജയില്‍ ചാടിയതിന് ശേഷം യുവതിയുടെ ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി യുവതിയുമായി അടുക്കുന്നത്. ഇരുവരും നിരന്തരം ഫോണിലൂടെ സംസാരിക്കുകയും നല്ല സുഹൃത്തുക്കളാകുകയും ചെയ്തു.

പിന്നീട് തന്റെ കയ്യില്‍ നിറയെ പണവും സ്വര്‍ണ്ണവും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തുതന്നെ കുഴിച്ചുമൂടുകയും ചെയ്തു. പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതിയെയും കൂട്ടി ഇരുചക്രവാഹനത്തില്‍ രാമായാംപേട്ടിലേക്ക് പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.

യുവതിയുടെ വാഹനത്തിലായിരുന്നു ഇരുവരും രാമായാംപേട്ടിലേക്ക് പോയത്. സംഭവത്തിന് ശേഷം യുവതിയുടെ വാഹനവും കാണാതായിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ള വിവിരങ്ങള്‍ ശേഖരിച്ച പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button