Latest NewsNewsIndia

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനു പിന്നില്‍ വില്ലനായത് ആട്ടിറച്ചി

മുംബൈ : ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനു പിന്നില്‍ വില്ലനായത് ആട്ടിറച്ചി. ആട്ടിറച്ചി വിളമ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തിയത്. നവി മുംബൈയിലെ ഒരു ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്.

Read Also : ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം മാരുതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് മാരുതി ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങാത്ത ഇയാള്‍ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയല്‍ക്കാര്‍ സ്ഥലത്തെത്തുകയും ഗുരുതരമായി പരിക്കേറ്റ പല്ലവിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുലിപ്പണിക്കാരനായ മാരുതിക്കും പല്ലവിക്കും നാല് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button