Latest NewsIndia

രാജ്യത്തു കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുമ്പോൾ വീണ്ടും മുങ്ങി രാഹുൽ ഗാന്ധി

രാജ്യത്തു സുപ്രധാന കാര്യങ്ങൾ നടക്കുമ്പോൾ ഇങ്ങനെ മുങ്ങുന്നത് മുൻപും രാഹുലിന് പതിവാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിക്കുന്നു.

രാജ്യത്തു പൗരത്വ ഭേദഗതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമിടെ വീണ്ടും മുങ്ങി രാഹുൽ ഗാന്ധി. വിദേശ ടൂറിനായി ദക്ഷിണ കൊറിയയിലേക്ക് പോയെന്നാണ്‌ കോൺഗ്രസിനെ ഉദ്ധരിച്ചു ഐ എൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാഹുൽ എന്ന് വരുമെന്നൊന്നും കോൺഗ്രസ് നേതൃത്വത്തിന് പോലും അറിയില്ല. രാജ്യത്തു സുപ്രധാന കാര്യങ്ങൾ നടക്കുമ്പോൾ ഇങ്ങനെ മുങ്ങുന്നത് മുൻപും രാഹുലിന് പതിവാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ അണികളെ മുന്നിൽ നിർത്തി നേതാവ് മുങ്ങുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും ഇവർ ആരോപിക്കുന്നു. അതേസമയം രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക ഗാന്ധിയാണ് പ്രക്ഷോഭങ്ങൾ നയിക്കുന്നത്. ഇതിനിടെ പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജ്യവ്യാപകമായി പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നതിന് ഇടയിലാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്‍പിലേക്ക് എത്തുന്നത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജിയാണ് പ്രധാനമായും പരിഗണിക്കുക. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകര്‍ കോടതിയില്‍ ഇക്കാര്യം പരാമര്‍ശിക്കും.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാവും ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദങ്ങള്‍ നയിക്കുക. പൗരത്വ ഭേദഗതി ബില്‍ സ്റ്റേ ചെയ്തതിന് ശേഷം തുടര്‍ വാദം കേള്‍ക്കണം എന്നാവും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button