KeralaLatest NewsNews

എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു

പന്തളം : എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പന്തളം എന്‍എസ്എസ് കോളജിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്എഫ്ഐ രാവിലെ ആദ്യം പ്രകടനം നടത്തിയിരുന്നു ശേഷം ആര്‍ട് ക്ലബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ തർക്കമുണ്ടാവുകയും സംഘർഷത്തിന് കാരണമാവുകയുമായിരുന്നു.പരിക്കേറ്റ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെയും നാല് എബിവിപി പ്രവർത്തകരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തൃശൂര്‍ കേരളവര്‍മ കോളേജില്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകർ മർദ്ദിച്ചു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവമുണ്ടായത്. മൂന്ന് എബിവിപി പ്രവര്‍ത്തകരെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button