Latest NewsIndia

പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു: 28 കാരൻ അറസ്റ്റിൽ

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം മാതാപിതാക്കള്‍ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.

പതിനാലുവയസ്സുകാരിയെ പ്രതി വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.തുടര്‍ന്ന് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തായിരുന്ന പെണ്‍കുട്ടിയുടെ പിതാവിന് അയച്ചുനല്‍കുകയും ചെയ്തു.

ടിഡിപി നേതാവിനെ കുത്തിക്കൊന്നു, പിന്നിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്സ് എന്നാരോപണം

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിയുടെ വിവാഹം കഴിഞ്ഞത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പിടികൂടിയത്.സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button