KeralaLatest NewsNews

ഫൂട്ട്‌ബോര്‍ഡില്‍ കുഞ്ഞിനെ ഇരുത്തി സ്‌കൂട്ടർ ഓടിക്കുന്ന അമ്മ; അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് മുന്നറിയിപ്പുമായി കേരള പോലീസ്

തൃശ്ശൂര്‍: കുഞ്ഞിനെയും കൊണ്ടുള്ള ഒരു അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നാലുവയസ്സുകാരിയെ സ്‌കൂട്ടറിന്റെ ഫൂട്ട്‌ബോര്‍ഡില്‍ ഇരുത്തിയാണ് അമ്മ സ്‌കൂട്ടര്‍ ഓടിക്കുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. നാലു വയസ്സുകാരിയെയും കൊണ്ടുള്ള സ്കൂട്ടർ യാത്രയാണ്. ഞങ്ങളൊന്നും പറയുന്നില്ല. ശരിയോ തെറ്റോയെന്നത് നിങ്ങൾ വിലയിരുത്തൂ എന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Read also: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ബസില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button