Latest NewsIndia

ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര്‍ പിടിയില്‍: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക ആക്രമണം. ലക്‌നൗവില്‍ കലാപം നടത്തിയ നാല്പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലക്‌നൗ എസ്‌എസ്പി കലാനിധി നൈധിനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹസ്രത് ഗഞ്ചിലാണ് വ്യാപകമായി കലാപകാരികള്‍ ആക്രമണം നടത്തുന്നത്.ഹസ്രത് ഗഞ്ചില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബിൽ, ലഖ്‌നൗവിൽ ഒരാൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു , വെടിവെച്ചെന്ന് സമരക്കാർ, നിഷേധിച്ചു പോലീസ്

പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ആക്രമണം നടത്തുന്നത്. നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഇവര്‍ അഗ്നിക്കിരയാക്കി. കലാപകാരികളെ ഭയന്ന് സാധാരണ ജനങ്ങള്‍ വീടുകള്‍ക്കകത്തു തന്നെ കഴിയുന്ന അവസ്ഥയാണ് പ്രദേശത്ത് നിലവില്‍ ഉളളത്.വ്യാപക ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പൗരത്വ ബിൽ പ്രതിഷേധം, മംഗളുരുവിൽ രണ്ടു പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

അതേസമയം കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ലഖ്‌നൗവില്‍ ഒരാള്‍ മരിച്ചു. പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പോലീസും പ്രതികരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ലഖ്‌നൗവില്‍ ഉച്ചയോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാന്‍, ഒ ബി വാന്‍ എന്നിവയുള്‍പ്പടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button