Latest NewsNewsInternationalTechnology

എട്ടു വയസുകാരൻ ഒരു വർഷം കൊണ്ട് യുട്യൂബിൽ നിന്ന് സമ്പാദിച്ചത് 185 കോടി!

പേര് റയാൺ ഗോൺ, പ്രായം വെറും എട്ട് വയസ്സ്, ഈ വ‌ർഷം യുട്യൂബിൽ നിന്ന് ലഭിച്ചത് 185 കോടി രൂപ. വിശ്വസിക്കാൻ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. റയാൻസ് വേൾഡ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ഈ എട്ട് വയസുകാരൻ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നത്. 2015 ലാണ് മാതാപിതാക്കൾ റയാനായി യുട്യൂബ് ചാനൽ തുടങ്ങിയത്. മൂന്ന് വർഷം കൊണ്ട് സബ്സക്രൈബേഴ്സിന്‍റെ എണ്ണം 2 കോടി കവിഞ്ഞു. ഫോബ്സ് മാഗസിൻ പുറത്ത്  വിട്ട യുട്യൂബിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നവരുടെ പട്ടികയിലാണ്  റയാനും സ്ഥാനം പിടിച്ചത്.  ഫോബ്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019 ൽ 185 കോടിയാണ് റയാന്‍റെ യുട്യൂബ് വഴിയുള്ള വരുമാനം.

റയാന്‍ ടോയ്‌സ് റിവ്യൂ എന്ന പേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വിഡിയോകൾ വലിയ ഹിറ്റായി. കുഞ്ഞു റയാന്‍റെ കുസൃതികളും കളി ചിരികളും നിറഞ്ഞ വിഡിയോകൾക്ക് മുതിർന്നവർ പോലും കാഴ്ച്ചക്കാരായി. നൂറ് കോടിയിലധികം പ്രാവിശ്യമാണ് ഓരോ വിഡിയോകളും ലോകമെമ്പാടുമായി പ്ലേ ചെയ്യപ്പെട്ടത്. കളിപ്പാട്ടങ്ങളെ കുറിച്ച് മാത്രമല്ല ചാനലിൽ വിഡിയോകൾ വരുന്നത്. പഠന വിഷയങ്ങളും ചാനലിൽ അപ്ലോ‍ഡ് ചെയ്യാൻ തുടങ്ങിയതോടെ കാഴ്ച്ചക്കാരുടെ എണ്ണവും കൂടി തുടങ്ങി. യുട്യൂബ് വഴി കാശുണ്ടാക്കുന്നവർ ഏറെയാണെങ്കിലും ഇത്രയും കോടി രൂപ സമ്പാദിക്കുന്ന എട്ടു വയസ്സുകാരൻ അപൂർവ്വമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button