KeralaLatest NewsNews

പട്ടാപ്പകല്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം : പ്രതി പിടിയില്‍

ഇടുക്കി: പട്ടാപ്പകല്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ചിത്തണ്ണി ടൗണിലെ മോഡേണ്‍ ബേക്കറിയുടെ മുന്നില്‍ നിന്ന് ബൊലേറോ ജീപ്പ് മോ്ടിയ്ക്കാനുള്ള ശ്രമം നടന്നത്.

ബേക്കറി ഉടമ മണലേല്‍ വിജയന്റെ ബൊലോറൊ ജീപ്പാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പഴയ മൂന്നാര്‍ സ്വദേശിയും തോക്കുപാറ ഭാഗത്ത് വെല്‍ഡിംഗ് പണികള്‍ ചെയ്തു വരുന്നതുമായ മുരുകന്‍ (45) എന്നയാളാണ് ജീപ്പ് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

ജീപ്പിനുള്ളില്‍ കയറിയ ഇയാള്‍ സ്റ്റാര്‍ട്ട് ചെയ്തു തിരിക്കുന്നതിനിടയില്‍ എതിര്‍വശത്ത് പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് അമിതവേഗത്തില്‍ ഓടിച്ചുപോയ ജീപ്പ് ടൗണിലെ കലുങ്കിലിടിച്ചതിനു ശേഷം എതിരെ വന്ന അനീഷ് കുഴിക്കാട്ടില്‍ എന്നയാളുടെ ബൈക്കിലും ഇടിച്ചു. വീണ്ടും മുന്നോട്ട് പാഞ്ഞ ജീപ്പ് ടൗണിലെ കുരിശുപള്ളിയുടെ മുന്‍പില്‍ വെച്ച് നെടുംകണ്ടം സ്വദേശി തച്ചേടത്ത്പറമ്പില്‍ ജോണ്‍സന്റെ ജീപ്പിലിടിച്ചാണ് നിന്നത്.

ജീപ്പിലുണ്ടായിരുന്ന ജോണ്‍സണ്‍, ലൗലി എന്നിവര്‍ക്ക് നിസ്സാര പരിക്കു പറ്റി. നിയന്ത്രണം വിട്ട ജീപ്പ് പത്തു മീറ്റര്‍ കൂടി സഞ്ചരിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു. അഞ്ച് കടകളും കടത്തിണ്ണയില്‍ ഇരുപതിലധികം ആളുകളും നില്‍പ്പുണ്ടായിരുന്നു. ജീപ്പ് മോഷ്ടിച്ച മുരുകന്‍ മദ്യലഹരിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button